സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍  നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇതില്‍ 50 പേര്‍ വിദേശത്തുനിന്ന് എത്തിയവര്‍. 48 മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായി.

തിരുവനന്തപുരം 5, കൊല്ലം 2, പത്തനംതിട്ട 11, ആലപ്പുഴ 5, കോട്ടയം 1, ഇടുക്കി 3, എറണാകുളം 10, തൃശൂർ 8, പാലക്കാട് 40, മലപ്പുറം 18, വയനാട് 3, കോഴിക്കോട് 4, കാസർകോട് 1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോസ്റ്റീവ് കേസുകള്‍

Leave a Reply

Your email address will not be published. Required fields are marked *