കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം വാമനപുരം ആറ്റിൽ കണ്ടെത്തി

തിരുവനന്തപുരം: കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറിനെ (49) ആണ് വെള്ളിയാഴ്ച രാവിലെ കാണാതായത്. ചിറയിന്‍കീഴ് അയന്തികടവിനു സമീപം വാമനപുരം ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയുടെ സ്‌കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ടു മണിക്കൂറോളം ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇളയെ കണ്ടെത്താനായിരുന്നില്ല. സെക്രട്ടേറിയേറ്റിലെ റെക്കോർഡ്സ് വിഭാഗം അണ്ടർ സെക്രട്ടറിയാണ് ഇള.

Leave a Reply

Your email address will not be published. Required fields are marked *