കോവിഡ് : രോഗലക്ഷണങ്ങളായി പുതിയ രണ്ടെണ്ണം കൂടി

ന്യൂഡൽഹി : രാജ്യത്തു കോവിഡ് വ്യാപനം കൂടുന്നതിനിടെ രോഗലക്ഷണങ്ങളായി പുതിയ രണ്ടെണ്ണം കൂടി കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു. ഗന്ധമില്ലായ്മയും രുചിയില്ലായ്മയുമാണ് പുതിയ ലക്ഷണങ്ങൾ. ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിലാണ് ഇവ ചേർത്തിരിക്കുന്നത്. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം, കഫം തുപ്പുക, പേശീവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *