പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്നു പി.സി. ജോര്‍ജ്

തിരുവനന്തപുരം: പരിശുദ്ധന്‍മാരെ ആക്രമിച്ചാല്‍ ദൈവകോപം ഉറപ്പെന്നു പി.സി. ജോര്‍ജ് എംഎല്‍എ. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ മുഖ്യസാക്ഷിയും ജലന്തര്‍ രൂപതയിലെ മുതിര്‍ന്ന വൈദികനുമായ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെക്കുറിച്ചാണു ജോര്‍ജിന്റെ പ്രതികരണം.

ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതു ശരിയല്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ടു ഹിന്ദു സമുദായം ഒന്ന് ഉണര്‍ന്നിട്ടുണ്ട്. സ്ത്രീയെ ശബരിമലയിലേക്കു വലിച്ചുകയറ്റിക്കൊണ്ടുപോയ ഐജി എസ്. ശ്രീജിത്ത് അയ്യപ്പന്റെ മുന്നില്‍ വാവിട്ടു കരഞ്ഞതു കണ്ടില്ലേയെന്നും ജോര്‍ജ് തിരുവനന്തപുരത്ത് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *