ഫാ.കുര്യാക്കോസിന്റെ മൃതശരീരത്തില്‍ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍

ജലന്ധര്‍:  മരിച്ച നിലയില്‍ കാണപ്പെട്ട ഫാദര്‍ കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. ഫാ.കുര്യാക്കോസിന്റെ മൃതശരീരത്തില്‍ ആന്തരികമായോ ബാഹ്യമായോ പരിക്കുകളില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്ക് അയക്കും.

മരണത്തില്‍ അസ്വഭാവികതയുണ്ടെന്നും മൃതദേഹം ആലപ്പുഴയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ മതിയെന്നും ബന്ധുക്കള്‍ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും പഞ്ചാബില്‍ തന്നെയായിരുന്നു പോസ്റ്റുമോര്‍ട്ടം. സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹോഷ്യാപൂര്‍ പൊലീസ് സൂപ്രണ്ട് ഇന്നലെ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ മരണ കാരണത്തില്‍ സംശയമുണ്ടെന്ന് ബന്ധുക്കള്‍ ആരോപണമുന്നയിച്ച സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചിരുന്നത്. ഫാദര്‍ കുര്യാക്കോസിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *