തൃശൂരില്‍ 6 പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂര്‍:  ജില്ലയില്‍ ആറ് പഞ്ചായത്തുകളെ കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഈ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അവണൂര്‍, അടാട്ട്, ചേര്‍പ്പ്, പൊറത്തുശ്ശേരി, വടക്കേക്കാട്, തൃക്കൂര്‍ എന്നീ പഞ്ചായത്തുകളാണ് കണ്ടെയ്‍ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്.

ജില്ലയില്‍ ഓരോ ദിവസവും കോവിഡ് കേസുകളുടെ എണ്ണം കൂടിവരികയാണ്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13039 പേരും ആശുപത്രികളിൽ 131 പേരും ഉൾപ്പെടെ ആകെ 13170 പേരാണ് നിരീക്ഷണത്തിലുളളത്.

Leave a Reply

Your email address will not be published. Required fields are marked *