കോവിഡ്: മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്ന്‌ ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: ലോകത്ത് കോവിഡ് 19ത്തിന്‍റെ വ്യാപനം കൂടുതൽ സങ്കീർണമാകുകയാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും മുന്‍കരുതലില്‍ പിന്നോട്ടുപോകരുതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് ഉണ്ടാകുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

യൂറോപ്പിലെ സാഹചര്യം മെച്ചപ്പെടുന്നുണ്ടെങ്കിലും ആഗോള തലത്തിൽ സ്ഥിതി മോശം തന്നെയാണ്. കഴിഞ്ഞ ഒമ്പത് ദിവസങ്ങളിലും ഒരു ലക്ഷത്തിലധികം പേർക്ക് വീതം കോവിഡ് ബാധിച്ചു. കഴിഞ്ഞ ദിവസം 1,36,000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും ഇത് റെക്കോർഡാണെന്നും ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസ് പറഞ്ഞു. ഇതിൽ 75 ശതമാനം കേസുകളും 10 രാജ്യങ്ങളിൽ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *