വെട്ടുകാട് പള്ളി 30 വരെ തുറക്കില്ല

തിരുവനന്തപുരം: തിരുവനന്തപുരം അതിരൂപതയിലെ മറ്റു ക്രൈസ്തവ വേവാലയങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി നാനാജാതിമതസ്ഥരായ തീര്‍ത്ഥാടകര്‍ എത്തുന്ന വെട്ടുകാട് പള്ളി ജൂണ്‍ 30 വരെ തുറക്കില്ലെന്ന് ഇടവക പാരിഷ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇക്കാലയളവില്‍ മാമ്മോദീസ, വിവാഹം, മരണം തുടങ്ങിയ കര്‍മ്മങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്താനും തീരുമാനിച്ചതായി ഇടവക വികാരി ഫാ. ജോസഫ് ബാസ്റ്റിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *