ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം, 5 മരണം

ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച്‌ 5 ജീവനക്കാര്‍ മരിച്ചു. 57 പേര്‍ക്ക് പരിക്കേറ്റു. ഭറൂച്ച്‌ ജില്ലയിലെ ദഹേജിലാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന.

സ്ഫോടനത്തെ തുടര്‍ന്നുണ്ടായ തീപ്പിടുത്തതിലാണ് 57 തൊഴിലാളികള്‍ക്ക് പരുക്കേറ്റത്. ഫാക്ടറിക്കു സമീപം താമസിച്ചിരുന്ന അയ്യായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. വിഷാംശമുള്ള കെമിക്കല്‍ ശ്വസിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍.

ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നതെന്നാണ് കരുതുന്നത്. സംഭവത്തെക്കുറിച്ച്‌ വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കമ്ബനിയുടെ പേരില്‍ 310 കോടിയുടെ ഇന്‍ഷുറന്‍സ് തുക ഉണ്ടെന്നാണ് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *