തിരുവനന്തപുരത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 13 പേരും വിദേശത്ത് നിന്നും വന്നവരാണ്. ഇതില്‍ ഒരാള്‍ മുംബൈയില്‍ നിന്നും വന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ സ്ത്രീകളാണ്. കടകംപള്ളി സ്വദേശിയായ 48കാരി, മലയിന്‍കീഴ് സ്വദേശിയായ 48കാരി, പള്ളിത്തുറ 27കാരി, തിരുപുറം സ്വദേശിയായ 19കാരി, പള്ളിത്തുറ സ്വദേശിയായ 27കാരി, തിരുപുറം സ്വദേശിയായ 19കാരി, വിഴിഞ്ഞം സ്വദേശിയായ 40 കാരി, കഠിനംകുളം സ്വദേശിയായ 21 കാരി എന്നിവരാണ് രോഗം സ്ഥിരീകരിച്ച സ്ത്രീകള്‍.

പെരുമാതുറ സ്വദേശി 34കാരന്‍, വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശിയായ 39കാരന്‍, മുരുക്കുംപുഴ (മംഗലപുരം) സ്വദേശി 56കാരന്‍, പൂവാര്‍ സ്വദേശി 57 കാരന്‍, നെടുമങ്ങാട് മുണ്ടേല സ്വദേശി 72കാരന്‍, വള്ളക്കടവ് പെരുന്താന്നി സ്വദേശി 56 കാരന്‍, നെയ്യാറ്റിന്‍കര സ്വദേശി 29 കാരന്‍, കാട്ടായിക്കോണം സ്വദേശി 21 കാരന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *