ഒരു ചൈനീസ് പട്ടാളക്കാരനും ഇന്ത്യയില്‍ കടന്നിട്ടില്ലെന്ന് ഉറപ്പുനല്‍കാന്‍ പറ്റുമോ?: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിനിടയിൽ ചൈനീസ് സൈനികർ ഇന്ത്യയിൽ പ്രവേശിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അതിര്‍ത്തിയിലെ പ്രശ്നം പരിഹരിക്കണമെന്നും ചൈനയുമായി എന്താണ് പ്രശ്നമെന്ന് രാജ്യത്തോട് തുറന്നുപറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

ചൈനീസ് സൈനികരുടെ ഒരു വലിയ സംഘം തന്നെ കിഴക്കന്‍ ലഡാക്ക് ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ടെന്നും, ഇന്ത്യ നിലവിലെ സാഹചര്യം നേരിടാനാവശ്യമായ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഇപ്പോള്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *