പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു

തിരുവനന്തപുരം: കോവിഡ്‌ ബാധിച്ച്‌ മരിച്ച വൈദികനെ ചികിത്സിച്ചിരുന്ന തിരുവനന്തപുരം പേരൂര്‍ക്കട ജനറല്‍ ആശുപത്രിയിലെ രണ്ട് വാര്‍ഡുകള്‍ അടച്ചു.

സമ്ബര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ ക്വാറന്‍റൈനിലേക്ക് മാറ്റി. വൈദികന് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയുയര്‍ത്തുന്നുണ്ട്.

കോവിഡ്ബാധിച്ച്‌ മരിച്ച വൈദികനെ വാഹനാപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് നേരത്തെ ഒന്നര മാസത്തോളം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പേരൂര്‍ക്കട ജനറല്‍ ആശുപത്രിയില്‍ ചികിത്സിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *