ശബരിമല:റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13ന് സുപ്രീംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി : ശബരിമല യുവതീപ്രവേശവിധിക്കെതിരെ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും റിവ്യൂ ഹര്‍ജികളും നവംബര്‍ 13ന് സുപ്രീംകോടതി പരിഗണിക്കും. മണ്ഡലകാലത്തിനു മുമ്പ് വാദം കേള്‍ക്കും.

സുപ്രീംകോടതിയുടെ തുറന്ന കോടതിയില്‍ ഉച്ചയ്ക്ക് മൂന്നിനാണ് കേസില്‍ വാദം കേള്‍ക്കുക. ശബരിമല മണ്ഡലകാലത്തിനു മുന്‍പേ ഹര്‍ജികളില്‍ വാദം കേള്‍ക്കും. നവംബര്‍ 17നാണ് മണ്ഡലകാലം തുടങ്ങുന്നത്.

വാദം കേള്‍ക്കുന്ന തീയതി ഇന്നു പറയാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് ഇന്നലെ വ്യക്തമാക്കിയിരുന്നു. മുംബൈ മലയാളികള്‍ രൂപീകരിച്ച ദേശീയ അയ്യപ്പ ഭക്തജന വനിതാകൂട്ടായ്മ, വിശ്വാസി ജയ രാജ്കുമാര്‍ എന്നിവരുടെ റിട്ടു ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതിയാണ് കോടതി നിശ്ചയിച്ചത്.

ഇന്നലെ ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്ക്ക് മുന്നില്‍ ശബരിമല വിഷയം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഇന്ന് തീരുമാനം പറയാമെന്നു നിലപാടെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *