താരസംഘടന ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് നടന്‍ ദിലീപ്

കൊച്ചി: താരസംഘടന അമ്മ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവച്ചതെന്ന് വ്യക്തമാക്കി നടന്‍ ദിലീപ് . അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന്‍റെയടക്കം വാദം തള്ളികളഞ്ഞാണ് ദിലീപ് രാജിക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മനസാ വാചാ അറിയാത്ത കുറ്റത്തിന് ഒന്നര കൊല്ലമായി താന്‍ വേട്ടയാടപ്പെടുകയാണെന്നും ദിലീപ് പറഞ്ഞു.

‘അമ്മയുടെ ബൈലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്‌,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ്‌ വിശദമായ ചർച്ചകൾക്ക്‌ ശേഷമാണു രാജികത്ത്‌ നൽകിയത്‌. രാജികത്ത്‌ സ്വീകരിച്ചാൽ അത്‌ രാജിയാണ്‌,പുറത്താക്കലല്ല’ എന്നായിരുന്നു ദിലീപിന്‍റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *