കോവിഡ്​ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനാണ്​ പ്രഥമ പരിഗണന: ചീഫ്​ സെക്രട്ടറി

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിയെ കൈകാര്യം ചെയ്യുന്നതിനാണ്​ പ്രഥമ പരിഗണന നല്‍കുകയെന്ന്​ കേരള ചീഫ്​ സെക്രട്ടറിയായി ചുമതലയേറ്റ ബിശ്വാസ്​ മേത്ത.

ഒരാള്‍ മാറിപ്പോയാലും സര്‍ക്കാറി​​ന്‍റ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കില്ല. തുടര്‍ച്ചക്ക്​ പ്രാധാന്യം നല്‍കണമെന്നതാണ്​ പറയാനുള്ളത്​. പൂര്‍ത്തീകരിക്കാത്ത കാര്യങ്ങളു​ണ്ടെങ്കില്‍ അത്​ ചെയ്​ത്​ തീര്‍ക്കണം. ലോക്​ഡൗണ്‍ ഇളവുകളെ കുറിച്ചുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായുള്ള യോഗത്തിന്​ ശേഷം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *