തിരുവനന്തപുരം മെഡി.കോളജിലെ ആറ് ഡോക്ടര്‍മാര്‍ ക്വാറന്റീനിലായി

തിരുവനന്തപുരം:കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആള്‍ വിവരം മറച്ചുവച്ച്‌ ചികിത്സ തേടിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡി.കോളജിലെ ആറ് ഡോക്ടര്‍മാര്‍ ക്വാറന്റീനിലായി.

അപകടത്തെ തുടര്‍ന്നാണ് നിരീക്ഷണത്തിലായിരുന്ന ആള്‍ ആശുപത്രിയിലെത്തിയത്. ഹൈദരാബാദില്‍ നിന്നാണ് ഇയാള്‍ എത്തിയത്. വീണ് പരുക്കേറ്റെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. തുടര്‍ന്ന് അടിയന്തര ചികിത്സ നല്‍കുകയും ചെയ്തു. കൊവിഡ് നിരീക്ഷണത്തിലായിരുന്നെന്ന് പിന്നീടാണ് പറയുന്നത്. ഇതോടെയാണ് ഡോക്ടര്‍മാരും രണ്ടു നഴ്സുമാരും ക്വാറന്റീനില്‍ പ്രവേശിച്ചത്. പരുക്കേറ്റയാളുെട സ്രവം പരിശോധനയ്ക്കു അയച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *