ന്യുനമര്‍ദ്ദം തീവ്രമായി; കേരളത്തില്‍ കനത്ത മഴയ്‌ക്ക് സാദ്ധ്യത

ന്യൂഡല്‍ഹി:അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു. നാളെ വൈകുന്നേരത്തോടെ രൂപപ്പെടുന്ന നിസര്‍ഗ ചുഴലിക്കാറ്റ് ബുധനാഴ്ച കര മഹാരാഷ്ട്രയ്ക്കും ദാമനും ഇടയിലായി കര തൊടും.

കേരളത്തില്‍ ഇന്ന് കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ട്. കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തു വരുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാദ്ധ്യതയുള്ളതിനാല്‍ ജൂണ്‍ 4 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്നുതന്നെ കാലവര്‍ഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തില്‍ പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാദ്ധ്യയതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *