അനധികൃത സ്വന്ത് : ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹരജി തള്ളി

കോട്ടയം: അനധികൃത സ്വത്ത്​ സമ്ബാദന കേസില്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹരജി തള്ളി. കോട്ടയം വിജിലന്‍സ്​ കോടതിയാണ്​ തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന്​ കണ്ടതോടെ ഹരജി തള്ളിയത്​. വിജിലന്‍സി​​െന്‍റ കണ്ടെത്തലുകള്‍ ശരിവെച്ചതോടെ വിചരണ അടക്കമുള്ള നടപടികള്‍ തച്ചങ്കരി നേരിടേണ്ടിവരും. അടുത്തമാസം 27ന്​ കേസ്​ വീണ്ടും പരിഗണിക്കും. 2003 -2007 കാലഘട്ടത്തില്‍ 65,74,000 ത്തോളം രൂപ അനധികൃതമായി സമ്ബാദിച്ചുവെന്നാണ്​ കേസ്​. സ്വത്തി​​െന്‍റ ഉറവിടം വ്യക്തമാക്കാന്‍ തച്ചങ്കരിക്ക്​ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *