പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും

കൊല്‍ക്കത്ത: പശ്​ചിമബംഗാളില്‍ ജൂണ്‍ ഒന്ന്​ മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന്​ മുഖ്യമന്ത്രി മമത ബാനര്‍ജി.

അമ്ബലങ്ങളും പള്ളികളും ഗുരുദ്വാരകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍, ആരാധനാലയങ്ങളില്‍ 10ല്‍ കൂടുതല്‍ ആളുകള്‍ക്ക്​ പ്രവേശനാനുമതിയുണ്ടാവില്ല. കൂട്ട പ്രാര്‍ഥന നടത്താനും അനുവദിക്കില്ലെന്നും മമത വ്യക്​തമാക്കി. തേയില, പരുത്തി വ്യവസായങ്ങള്‍ക്ക്​ 100 തൊഴിലാളികളുമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയും മമത നല്‍കി. നാലാം ഘട്ട ലോക്​ഡൗണ്‍ ഞായറാഴ്​ച അവസാനിക്കാനിരികെയാണ്​ മമത ഇളവുകള്‍ നല്‍കിയത്​.

Leave a Reply

Your email address will not be published. Required fields are marked *