ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് ;ഡോക്ടര്‍മാരുടെ ബോര്‍ഡ് രൂപീകരിക്കും

ജലന്തര്‍: പഞ്ചാബില്‍ മരിച്ച മലയാളി വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. വൈദികന്റെ ബന്ധുക്കള്‍ മരണം നടന്ന ദസൂയയില്‍ എത്തിയ ശേഷമാകും നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്നാണ് പൊലീസ് പോസ്റ്റ്‌മോര്‍ട്ടം മാറ്റിവച്ചത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. ഈ പശ്ചാത്തലത്തില്‍ പോസ്റ്റുമോര്‍ട്ടത്തിനായി ഡോക്ടര്‍മാരുടെ ബോര്‍ഡ് രൂപീകരിക്കാനും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.

ഹോഷിയാപൂര്‍ ജില്ലയില്‍പെട്ട ദസൂയയിലെ സിവില്‍ ഹോസ്പിറ്റലിലാണു ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. കേരളത്തില്‍നിന്നു സഹോദരനടക്കമുള്ള ബന്ധുക്കള്‍ പഞ്ചാബില്‍ എത്തിയശേഷമേ പോസ്റ്റ്‌മോര്‍ട്ടം നടത്തൂ എന്നാണ് പഞ്ചാബ് പൊലീസിന്റെ അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *