കോവിഡ് ബാധിതരുെട എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുമ്ബോള്‍ ഇത് ഉണ്ടാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിച്ചതാണ്. അതനുസരിച്ചാണ് പ്രതിരോധ പ്ലാന്‍ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.എം.ആര്‍ നിഷ്കര്‍ഷിക്കുന്നത് അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ നടത്തുന്നത്.

കേരളത്തില്‍ 100 ടെസ്റ്റുകള്‍ നടത്തുമ്ബോള്‍ 1.7 ആളുകള്‍ക്ക് മാത്രമാണ് കോവിഡ് പോസിറ്റീവാകുന്നത്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *