പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാന വികസനരംഗം തളര്‍ന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം:  പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാനത്തിന്‍റെ വികസനരംഗം തളർന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  2017 നവംബർ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു. ഒരു ഘട്ടത്തിലും സംസ്ഥാനം പകച്ചു നിന്നില്ല. ലക്ഷ്യങ്ങളിൽനിന്ന് സർക്കാർ തെന്നി മാറിയില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവും അതിജീവനത്തിന്റെ ശക്തി സ്രോതസ്സായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

5 വർഷം കൊണ്ട് പൂർത്തിയാക്കാൻ ഉദ്ദേശിച്ച പദ്ധതികൾ 4 വർഷത്തിൽ പൂർത്തിയായി. ഇത്തവണ സംസ്ഥാന സർക്കാരിന്റെ വാർഷിക ആഘോഷമില്ലെന്നും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം കേരളീയന്റെ ജീവിത ലക്ഷ്യമാക്കി മാറ്റാൻ സാധിച്ചു. ലൈഫ് മിഷനിലൂടെ രണ്ടു ലക്ഷം വീടുകൾ നിർമിച്ചു നൽകി. രാജ്യത്തിനും ലോകത്തിനും മാതൃകയാകാൻ കേരളത്തിനായി. സുതാര്യമായ ഭരണനിർവഹണമാണ് എൽഡിഎഫ് സർക്കാരിന്റെ മുഖമുദ്ര. കിണർ, കുളങ്ങൾ, തോടുകൾ എന്നിവ ശുദ്ധീകരിക്കാനായി.

കോവിഡ് പ്രതിരോധിക്കാൻ സഹായകമായത് ആർദ്രം മിഷൻ പദ്ധതിയാണ്. നിപ്പയ്ക്കുശേഷം ഇത്തരം വെല്ലുവിളി നേരിടാൻ വൈറോളജി ലാബ് സജ്ജീകരിച്ചു. കിഫ്ബിയാണ് അതിജീവനത്തിന്റെ തനതുവഴി. കേന്ദ്രത്തില്‍നിന്ന് അർഹമായ സഹായം ലഭിക്കുന്നില്ല. കിഫ്ബി വഴി വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടായി. എല്ലാവരെയും ഉൾക്കൊള്ളുന്ന നവകേരള സംസ്കാരം വളർത്തിയെടുത്തു. കമ്യൂണിറ്റി കിച്ചൻ രൂപീകരിച്ചത് ആറും പട്ടിണി കിടക്കാതിരിക്കാൻ. എല്ലാവരെയും ക്ഷേമപദ്ധതികളുടെ ഭാഗമാക്കാനായി

കോവിഡ് കാലത്ത് ഒരു പെൻഷനും ഇല്ലാത്തവർക്ക് 1000 രൂപ വീതം നൽകി. സ്ത്രീകൾ, കുട്ടികൾ, പട്ടികവിഭാഗക്കാർ തുടങ്ങിയവർക്ക് അർഹിക്കുന്ന സഹായം നൽകി. വനിതകൾക്കായി ഷീ ലോഡ്ജുകൾ സ്ഥാപിച്ചു ഫയർഫോഴ്സിൽ ആദ്യമായി 100 ഫയർ വുമണുകളെ നിയമിച്ചു. 35,000 പട്ടയം കൂടി ഈ വർഷം നല്‍കും. പൊലീസിൽ വനിതാ പ്രാതിനിധ്യം ഉയർത്തും. 14,000 സ്കൂളുകളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്, 40,000 ക്ലാസ് മുറികൾ ഹൈടെക് എന്നിവ നടപ്പാക്കി. കുടുംബശ്രീക്ക് റെക്കോർഡ് വളർച്ചയാണ് ഉണ്ടായത്. വോട്ട് നേടാനുള്ള അഭ്യാസം മാത്രമാണ് പലർക്കും പ്രകടനപത്രിക

അതിഥി തൊഴിലാളികൾക്ക് ‘അപ്കാ ഖർ’ പദ്ധതിപ്രകാരം വീടുകൾ നിർമിച്ചുനൽകി. എല്ലാ മേഖലയിലും മിനിമം വേതനം ഉറപ്പാക്കി. അസംഘടിത, സ്വകാര്യ മേഖലകളിൽ വേതന സുരക്ഷ ഉറപ്പാക്കി. നാലാം വർഷത്തെ സംബന്ധിച്ച പ്രോഗ്രസ് റിപ്പോർട്ട് ഉടൻ പ്രസിദ്ധീകരിക്കും. മത്സ്യത്തൊഴിലാളികൾക്കായി 5 ലക്ഷം പട്ടയം നൽകാൻ ലക്ഷ്യമിട്ടു. അതിൽ 1,43,000 പട്ടയം നൽകി. കേരള ബാങ്ക് രൂപീകരണമാണ് ഈ സർക്കാരിന്റെ വലിയ സംഭാവനയെന്നും ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കടകൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു

രാജ്യത്തെ ഏറ്റവും വലിയ സംയോജിത സ്റ്റാർട്ടപ്പ് കൊച്ചിയിൽ സ്ഥാപിച്ചു. 4752 സ്കൂളുകളിൽ അടിസ്ഥാന സൗകര്യ വികസനം. ഭൂമിയും വീടും ഇല്ലാത്തവർക്കായി പാർപ്പിട സമുച്ചയങ്ങൾ തുടങ്ങിയവ ഈ വർഷം പൂർത്തിയാക്കും. നാലു വർഷം കൊണ്ട് പൊതുവിദ്യാലയങ്ങളിൽ 5 ലക്ഷത്തിലധികം കുട്ടികൾ പുതിയതായി എത്തി. ആശാ വർക്കർമാർ, പ്രീസ്കൂൾ ടീച്ചർമാർ, സ്കൂൾ പാചകതൊഴിലാളികൾ എന്നിവരുടെ വേതനം കൂട്ടി.

രാജ്യത്തെ ഏറ്റവും മികച്ച എക്കോ സ്റ്റാർട്ടപ്പ് സംവിധാനമാണ് കേരളത്തിലേത്. ഐടി മേഖലയിൽ ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് എത്തുന്നുണ്ട്. പൊതുമേഖലയോടുള്ള കേന്ദ്രത്തിന്റെ സമീപനമല്ല കേരളത്തിന്റേത്. 2019–19ൽ 56 കോടിയുടെ പ്രവർത്തനലാഭം പൊതുമേഖല നേടി. ഇന്റർനെറ്റ് പൗരാവകാശമായി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 2.20 കോടിയിൽനിന്ന് 875 കോടി ആയി വർധിച്ചു. സംസ്ഥാനത്തെ ഐടി സ്പേസ് ഇരട്ടിയാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നത്. വൈവിധ്യമായ സംരംഭങ്ങൾക്കു പുതിയ 14 വ്യവസായ പാർക്ക് തയാറാകുന്നു.

തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് ലളിതമായ നടപടികളിലൂടെ സഹായം നൽകി. ഓൺലൈൻ അപേക്ഷയും അക്കൗണ്ട് ട്രാൻസ്ഫറും ഏർപ്പെടുത്തി. കോയമ്പത്തൂർ – കൊച്ചി വ്യാവസായിക ഇടനാഴി വ്യാവസായിക രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കും. മസാല ബോണ്ട് വഴി 2150 കോടി സമാഹരിച്ചു. നാലിടങ്ങളിൽ ലോജിസ്റ്റിക് പാർക്കുകൾ നിർമിക്കും. എൽഎൻജി ടെർമിനലിൽനിന്ന് ഗാർഹികാവശ്യത്തിനു ഗ്യാസ് വിതരണം ചെയ്യും. ലോക്ഡൗൺ തീരുന്ന മുറയ്ക്ക് കൊച്ചി മെട്രോ തൈക്കൂടം – പേട്ട അവസാന റീച്ച് നാടിനു സമർപ്പിക്കും

അധികാരം ഏറ്റെടുക്കുമ്പോൾ 131 കോടിയുടെ നഷ്ടമാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നത്. ഇവയുടെ നഷ്ടം കുറഞ്ഞത് സർക്കാരിന്റെ രണ്ടാം കൊല്ലം മുതൽ ലാഭം ഉണ്ടാക്കി. സർക്കാരിന്റെ വാർഷികത്തിൽ ആഘോഷങ്ങളില്ല. മിക്ക പദ്ധതികളും നാലു വർഷത്തിനുള്ളിൽ പൂർത്തിയാക്കി. വികസന കുതിച്ചുചാട്ടത്തിന് മഹാപ്രളയം പ്രതിസന്ധി ഉണ്ടാക്കി. പ്രളയം എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു

Leave a Reply

Your email address will not be published. Required fields are marked *