തമിഴ്നാട്ടില്‍ നിന്ന് മദ്യക്കടത്ത്, രണ്ടുപേര്‍ പൊലീസ് പിടിയില്‍

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് മദ്യവുമായെത്തിയ രണ്ടു പേര്‍ പാറശാല പൊലീസ് പിടിയിലായി. കൊല്ലങ്കോട് നിരോടി അന്നൈ നഗര്‍ വിനു (21), കൊല്ലങ്കോട് നിരോടി കോവില്‍ വിളാകം ജോണിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഒറിസ സ്വദേശി സഹറ (28) എന്നിവരെയാണ് പിടികൂടിയത്.തമിഴ്നാട്ടില്‍ നിന്നും മദ്യവുമായി ബൈക്കില്‍ വരവേ പിടിയിലാകുകയായിരുന്നു. ഇന്‍സ്പെക്ടര്‍ ശ്രീലാല്‍ ചന്ദ്ര ശേഖരന്‍, റെജി ലൂക്കോസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *