കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന പതിനേഴുകാരന്‍ മരിച്ചു

കണ്ണൂര്‍: കൊവിഡ് നിരീക്ഷണത്തിലിരിക്കെ 17 കാരന്‍ മരിച്ചു. കണ്ണൂര്‍ മാടായി സ്വദേശി റിബിന്‍ബാബു ആണ് മരിച്ചത്.

ചെന്നൈയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. മസ്തിഷ്‌ക അണുബാധയാണ് മരണകാരണമെന്ന് പരിയാരം മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

ചെന്നൈയില്‍ നിന്ന് വന്നതിനാല്‍ ആദ്യം സ്രവപരിശോധന നടത്തിയിരുന്നു. ഇതില്‍ ഫലം കൊവിഡ് നെഗറ്റീവായിരുന്നു. മുന്‍കരുതലിന്റെ ഭാഗമായി സ്രവം വീണ്ടും പരിശോധനക്കയച്ചിട്ടുണ്ട്.കടുത്ത പനിയും തലവേദനയും ഛര്‍ദ്ദിയും കാരണം ബുധനാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *