സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഇനിയും ഉയരും:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ്‌ കേസുകള്‍ ഉയരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം പ്രതീക്ഷിച്ചതാണ്. ക്വാറന്‍റെെന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വലിയ വില നല്‍കേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു.

ഹോം ക്വാറന്‍റെെനാണ് സര്‍ക്കാര്‍ സംവിധാനത്തേക്കാള്‍ നല്ലത്. അത് കേന്ദ്രം അംഗീകരിച്ചത് നല്ല കാര്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നേരിടാന്‍ കേരളം സജ്ജമാണ്. പ്ലാന്‍ എ, പ്ലാന്‍ ബി, പ്ലാന്‍ സി എന്നിങ്ങനെ വിപുലമായ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.

കേരളത്തിന് പുറത്തുനിന്ന് കൂട്ടത്തോടെ ആളുകളെത്തുമ്ബോള്‍ അവരെവിടെ നിന്ന് വരുന്നു എന്നതടക്കമുള്ള കാര്യങ്ങള്‍ ക്രോഡീകരിക്കാനും മുന്‍കരുതലെടുക്കാനും ബുദ്ധിമുട്ടുണ്ടാകും. സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കാതെ സംഘടനകള്‍ ആളുകളെ കൊണ്ടുവരുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *