എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷ: കേന്ദ്ര മാറ്റം അനുവദിച്ച്‌ ഉത്തരവായി

തിരുവനന്തപുരം : സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്കുള്ള കേന്ദ്രം മാറ്റുന്നതിനായി അപേക്ഷിച്ച വിദ്യാര്‍ഥികള്‍ക്ക് പുതിയ കേന്ദ്രം അനുവദിച്ച്‌ ഉത്തരവായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റ് ജില്ലകളില്‍ പെട്ടുപോയ വിദ്യാര്‍ഥികള്‍ക്കാണ് പുതിയ പരീക്ഷാ കേന്ദ്രത്തിന് അപേക്ഷിക്കാന്‍ അനുവാദം നല്‍കിയിരുന്നത്. . മെയ് 21 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കാണ് പുതിയ കേന്ദ്രം അനുവദിച്ചത്.

മീഡിയം, കോഴ്‌സ് എന്നിവ തിരഞ്ഞെടുത്ത് അപേക്ഷിച്ചവര്‍ക്ക് പ്രസ്തുത കേന്ദ്രവും കോഴ്‌സുകള്‍ ലഭ്യമല്ലാത്ത പരീക്ഷാ കേന്ദ്രം തെരഞ്ഞെടുത്തവര്‍ക്ക് പ്രസ്തുത കോഴ്‌സ് നിലവിലുള്ള തൊട്ടടുത്ത പരീക്ഷാ കേന്ദ്രവും അനുവദിച്ചു. ഈ പട്ടിക http://sslcexam.kerala.gov.in, www.hscap.kerala.gov.in, www.vhscap.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലെ Application for Center change എന്ന ലിങ്കില്‍ ലഭിക്കും.

പുതിയ പരീക്ഷാ കേന്ദ്രം അനുവദിച്ചുള്ള സ്ലിപ്പ് പ്രിന്റ് എടുക്കാവുന്നതാണ്. പരീക്ഷാ ഹാള്‍ ടിക്കറ്റ് കൈവശമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്ലിപ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും സഹിതം പരീക്ഷാ ഹാളില്‍ പ്രവേശിക്കാം. 2020 മാര്‍ച്ചിലെ പൊതുപരീക്ഷകള്‍ക്ക് പരീക്ഷാ സഹായം അനുവദിച്ചിട്ടുള്ള സിഡബ്ല്യുഎസ്‌എന്‍ വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ പുതിയ പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെട്ട് പുതിയ കേന്ദ്രത്തില്‍ സ്‌ക്രൈബ്, ഇന്റര്‍പ്രട്ടര്‍ സേവനം ഉറപ്പാക്കണം

Leave a Reply

Your email address will not be published. Required fields are marked *