ബംഗാളിലേക്ക് 1450 അതിഥി തൊഴിലാളികളുമായി ശ്രമിക് ട്രെയിന്‍ നാളെ

തിരുവനന്തപുരം- പശ്ചിമബംഗാളിലേക്ക് 1450 അതിഥി തൊഴിലാളികളുമായുള്ള ശ്രമിക് ട്രെയിന്‍ നാളെ കൊല്ലത്ത് നിന്ന് പുറപ്പെടും. സമയം റെയില്‍വേ അറിയിച്ചിട്ടില്ല. 6600 പേരാണ്‌ പശ്ചിമബംഗാളിലേക്ക്‌ പോകാന്‍ കാത്തിരിക്കുന്നത്‌. ആദ്യഘട്ടത്തില്‍ പോകുന്നവരുടെ ലിസ്റ്റ് ജില്ലാ ഭരണകേന്ദ്രം കൊല്ലം സ്റ്റേഷന്‍ മാനേജര്‍ക്ക്‌ കൈമാറി.

ക്യാമ്ബുകളില്‍ നിന്ന്‌ തൊഴിലാളികളെ ബസുകളില്‍ എത്തിക്കും. ഇവരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായതായി നോര്‍ക്ക അറിയിച്ചു. 22 ബോഗികളുള്ള ട്രെയിനാണ്‌ കൊല്ലത്തുനിന്ന് യാത്രതിരിക്കുന്നത്‌.

മാള്‍ഡ, മുര്‍ഷിദബാദ്‌, ഉത്തര്‍ജിനാജ്‌പുര്‍ ജില്ലകളിലുള്ളവരാണ്‌ ആദ്യഘട്ടത്തില്‍ പോകുന്നത്‌. ഇതിനകം 200 ലധികം പേര്‍ പശ്ചിമബംഗാളിലേക്ക്‌ ബസില്‍ പോയിട്ടുണ്ട്‌. തിരുവനന്തപുരത്ത് നിന്ന് മൂന്നു ബസുകളിലായി ഇന്ന് 75 അതിഥി തൊഴിലാളികളും ബംഗാളിലേക്ക് തിരിച്ചു.വിവിധ സംസ്ഥാനത്തേക്ക്‌ പോകാന്‍ കൊല്ലം ജില്ലയിലുള്ളത്‌ 11,000 അതിഥിത്തൊഴിലാളികളാണ്‌. ബംഗാള്‍ കഴിഞ്ഞാല്‍ കൂടുതല്‍ പേരും ആസാം സ്വദേശികളാണ്‌.

ഇവരുടെ എണ്ണം 1300 ആണ്‌. ബിഹാര്‍, ജാര്‍ഖണ്ഡ്‌, ഉത്തര്‍പ്രദേശ്‌ സ്വദേശികള്‍ 350–400 വരും. ജില്ലയില്‍ ആകെയുള്ള അതിഥിത്തൊഴിലാളികള്‍ 19,000 ആണ്‌.

Leave a Reply

Your email address will not be published. Required fields are marked *