സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്സ്പോട്ടുകളുടെ എണ്ണം കൂടി. കണ്ണൂർ ജില്ലയിൽ പാനൂർ മുൻസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ പഞ്ചായത്ത്, കോട്ടയം ജില്ലയിൽ കോരുത്തോട് പഞ്ചായത്തും ആണ് പുതിയ ഹോട്സ്പോട്ടുകൾ.

നിലവിൽ 33 ഹോട്സ‌്പോട്ടുകളാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണം കൂടുതൽ കർക്കശമാക്കും. കേരളത്തിൽ സമൂഹവ്യാപനമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 12 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവർ ആരുമില്ല. പോസിറ്റീവായ എല്ലാവരും പുറത്തുനിന്ന് വന്നവരാണ്. വിദേശത്തുനിന്ന് 4 പേരും ഇതര സംസ്ഥാനങ്ങളിൽനിന്ന് 8 പേരും വന്നു

Leave a Reply

Your email address will not be published. Required fields are marked *