മദ്യശാലകള്‍ ബുധനാഴ്​ച തുറക്കും

തിരുവനന്തപുരം: നാലാംഘട്ട ലോക്​ഡൗണിനുള്ള മാര്‍ഗനിര്‍ദേശം ​സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ബെവ്​കോ ഔട്ട്​ലെറ്റുകളും ബാറുകളും ബുധനാഴ്​ച മുതല്‍ തുറക്കാന്‍ മുഖ്യമന്ത്രി പിണറാ‍യി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ ബാര്‍ബര്‍ ഷോപ്പുകള്‍​ തുറക്കാനും തീരുമാനമായി. എന്നാല്‍ മുടിവെട്ടാന്‍ മാത്രമേ അനുമതിയുണ്ടാവു. ഷേവിങ്ങിന് അനുമതിയില്ല. ബ്യൂട്ടിപാര്‍ലറുകള്‍ തുറക്കില്ല. അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക്​ കേന്ദ്ര സര്‍ക്കാറി​​​​െന്‍റ അനുമതി വേണമെന്നും ഇതുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *