ബോട്ട് യാത്ര നടത്തി സമരം; കൊടിക്കുന്നില്‍ സുരേഷിനെതിരെ കേസെടുത്തു

ആലപ്പുഴ: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സുരക്ഷാ മാനദണ്ഡങ്ങളും, മുന്നറിയിപ്പുകളും കാറ്റില്‍പ്പറത്തി സമരം നടത്തിയ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊലീസ് കേസെടുത്തു.

സാമൂഹ്യ അകലം ലംഘിച്ചുകൊണ്ട് ബോട്ടില്‍ യാത്ര ചെയ്ത് സമരം നടത്തിയതിനെ തുടര്‍ന്നാണ് കേസ്. രാമങ്കരി പൊലീസ് കൊടിക്കുന്നിലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കുട്ടനാട്ടില്‍ സര്‍ക്കാര്‍ പ്രളയബന്ധിത സുരക്ഷാ മുന്‍കരുതലുകള്‍ കൃത്യമായി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ സമരം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *