കേരളം ഉള്‍പ്പെടെ നാല്‌ സംസ്ഥാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക

ബംഗളൂരു :കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. കേരളം കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ നാലു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര രാജ്യാന്തര, യാത്രക്കാര്‍ക്ക് വിലക്ക് ബാധകമാകും.

മേയ് 31 വരെ ഈ പ്രവേശന വിലക്ക് തുടരും. ഇന്ന് മന്ത്രിസഭ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തില് മുഖ്യമന്ത്രി യെഡിയൂരിയപ്പയാണ് തീരുമാനം പ്രഖ്യാപിച്ചത്. നിയന്ത്രണം ഏര്പ്പെടുത്തിയതോടെ കേരളത്തില്നിന്നു കര്ണാടകത്തിലേക്കു യാത്ര ചെയ്യാന് കഴിയാത്ത സാഹചര്യം നിലവില്‍ വരും. കര്‍ണാടകയില്‍ ഇതുവരെ 1,147 കോവിഡ് പോസിറ്റീവ് കേസുകളും 37 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *