സംസ്ഥാനത്ത് ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍

തിരുവനന്തപുരം:സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ ലോക്കല്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ അനുമതി. ബുധനാഴ്ച മുതലാണ് ബസ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്.ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്.സാമൂഹിക അകലം പാലിച്ചാണ് യാത്ര അനുവദിക്കുന്നത്.അന്തര്‍ജില്ല, അന്തര്‍സംസ്ഥാന ബസ് യാത്രകളുടെ കാര്യത്തില്‍ പിന്നീട് പരിഗണിക്കും.

നാലാം ഘട്ട ലോക്ക് ഡൗണില്‍ പൊതുഗതാഗതം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്ത് പൊതുഗതാഗതം ഭാഗീകമായി പുനസ്ഥാപിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത് .അതേസമയം ഹോട്ട് സ്പോട്ട് ഉള്‍പ്പെടുന്ന മേഖലകളിലേക്ക് ബസ് സര്‍വ്വീസ് നടത്താന്‍ അനുവാദമില്ല.ഓട്ടോറിക്ഷകളും ടാക്സികളും ഓടിക്കാന്‍ ഉടന്‍ തന്നെ അനുമതി നല്‍കുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *