വിദ്യാലയങ്ങള്‍ തുറക്കില്ല; ആളുകള്‍ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല: ലോക്ഡൗണ്‍ മാര്‍ഗരേഖ

ന്യൂഡല്ഹി: രാജ്യത്ത് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന ലോക്ഡൗണ് മേയ് 31 വരെ നീട്ടി. മേയ് 17 മുതല് മേയ് 31 വരെയാണ് നാലാംഘട്ട ലോക്ക്ഡൗണ് കാലയളവ്.

പുതുക്കിയ ലോക്ഡൗണ് മാര്ഗരേഖ പ്രകാരം രാജ്യാന്തര-ആഭ്യന്തര വിമാന സര്വീസുകള്ക്കുള്ള വിലക്ക് തുടരും.ആളുകള് കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവര്ത്തിക്കരുതെന്നും മാര്ഗ നിര്ദേശത്തില് പറയുന്നു

1. ഹോട്ടല്, റെസ്റ്റോറന്റുകള്, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള് പ്രവര്ത്തിക്കുകയില്ല

2. സിനിമ തിയേറ്റര്, ഷോപ്പിങ് മാളുകള്, ജിംനേഷ്യങ്ങള്, നീന്തല്ക്കുളങ്ങള്, വിനോദ പാര്ക്കുകള്, ബാറുകള്, ഓഡിറ്റോറിയങ്ങള് എന്നിവ പ്രവര്ത്തിപ്പിക്കാന് പാടില്ല

3. കണ്ടയിന്റ്മെന്റ് സോണുകളില് കര്ശന നിയന്ത്രണങ്ങള് തുടരും. അത്യാവശ്യ സര്വീസുകള് മാത്രമെ അനുവദിക്കു.

4. വിവിധ സ്ഥാപനങ്ങളില് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിര്ബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം.

5.എല്ലാ സംസ്ഥാനങ്ങളും ഡോക്ടര്മാര്, നഴ്സുമാര്, പാരാമെഡിക്കല് ജീവനക്കാര്, ശുചീകരണ തൊഴിലാളികള് എന്നിവരുടെ അന്തര് സംസ്ഥാന യാത്ര തടയരുത്.

6. ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര് സംസ്ഥാന യാത്ര അനുവദിക്കണം.

7. രാത്രിയാത്രയ്ക്ക് കര്ശന നിയന്ത്രണം. രാത്രി ഏഴു മുതല് രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്വീസുകള്ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്കുകയുള്ളു.

8. 65 വയസിന് മുകളിലുളളവര്, ഗര്ഭിണികള്, 10 വയസിന് താഴെയുള്ള കുട്ടികള്
എന്നിവര് ആശുപത്രി ആവശ്യങ്ങള്ക്കല്ലാതെ പുറത്തിറങ്ങരുത്.

9. മെട്രോ റെയില് സര്വീസുകള് ഉണ്ടായിരിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *