രാജ്യത്ത്​ ലോക്​ഡൗണ്‍ മെയ്​ 31 വരെ നീട്ടി

ന്യൂഡല്‍ഹി: കോവിഡ്​ രോഗ വ്യാപനത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്ത്​ നിലനില്‍ക്കുന്ന ലോക്​ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ്​ നീട്ടിയത്​.

മൂന്നാം ഘട്ട ലോക്​ഡൗണ്‍ ഞായറാഴ്​ച അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ്​ പുതിയ തീരുമാനം. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളും പുതിയ മാര്‍ഗ നിര്‍ദേശങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കും.

കോവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ മാര്‍ച്ച്‌​ 25ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ ഏപ്രില്‍14 വരെ നീണ്ടു നിന്നിരുന്നു. പിന്നീട്​ അത്​ മെയ്​ മൂന്നിലേക്കും തുടര്‍ന്ന്​ 17ലേക്കും നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *