ഡ്യൂട്ടി പരിഷ്കണം: പോലീസ്‌ സ്റ്റേഷനുകളില്‍ പകുതിപേർ; അറസ്റ്റ് ഒഴിവാക്കും

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ പൊലീസിന്‍റെ ഡ്യൂട്ടിയില്‍
മാറ്റം വരുത്തുന്നു. പൊലീസുകാരെ മൂന്ന് ഷിഫ്റ്റുകളായി തിരിക്കാനാണ് നിര്‍ദ്ദേശം. സംസ്ഥാന പൊലീസ് മേധാവിയുടെ നമേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.

ക്വാറന്‍റൈനിലുള്ളവരെ നിരീക്ഷിക്കാന്‍ പൊലീസിന്‍റെ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ക്രമസമാധാന ചുമതലയുള്ള പൊലീസുകാരെ മൂന്ന് ഷിഫ്റ്റുകളായി തിരിക്കാനാണ് തീരുമാനം. അതായത് സ്റ്റേഷനുകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ അംഗബലം ഈ സംവിധാനത്തോടെ നേര്‍ പകുതിയാകും. രണ്ട് ഷിഫ്റ്റ് ഒരുമിച്ച്‌ ചെയ്യാനുള്ള അവസരവും പരിഗണിക്കുന്നുണ്ട്.

ഉത്തരവ് തിങ്കളാഴ്ച്ച പുറത്തിറങ്ങിയേക്കും. അതേസമയം ക്വറന്‍റെൈനില്‍ ഉള്ളവരെ നിരീക്ഷിക്കാന്‍ സംസ്ഥാന പൊലീസ് സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു. ഇന്നും നാളെയുമായി 48 മണിക്കൂറാണ് സ്പെഷ്യല്‍ ഡ്രൈവ്. ക്വാറന്‍റൈനില്‍ കഴയുന്നവര്‍ അതത് സ്ഥലങ്ങളഴില്‍ തന്നെ ഉണ്ടോ എന്ന് ഇതിലൂടെ പൊലീസ് ഉറപ്പിക്കും. അല്ലാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published. Required fields are marked *