കോവിഡ് പ്രതിരോധത്തിന് പി.എം കെയേഴ്സ് ഫണ്ടില്‍നിന്ന് 3100 കോടി

ന്യൂഡല്‍ഹി: പി.എം കെയേഴ്സ് ഫണ്ടില്‍നിന്ന് കോവിഡ് പ്രതിരോധത്തിനായി 3100 കോടി അനുവദിച്ചു. ഇതില്‍ വെന്‍റിലേറ്ററുകള്‍ വാങ്ങാനായി 2000 കോടിയും അന്തര്‍സംസ്ഥാന തൊഴിലാളി ക്ഷേമത്തിന് 1000 കോടിയും ചെലവിടും.

വാക്സിന്‍ വികസിപ്പിച്ചെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി നല്‍കുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.

മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതിപ്രകാരം നിര്‍മിച്ച 50,000 വെന്‍റിലേറ്ററുകള്‍ വാങ്ങി കോവിഡ് രോഗികളെ ചികിത്സിക്കുന്ന സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ലഭ്യമാക്കും.

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം, താമസസൗകര്യം, ചികിത്സ, ഗതാഗതം എന്നിവക്കായാണ് 1000 കോടി അനുവദിച്ചത്. ഈ തുക ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ജില്ല കലക്ടര്‍മാര്‍, മുനിസിപ്പല്‍ കമീഷണര്‍മാര്‍ എന്നിവര്‍ വഴിയാണ് തുക ചെലവഴിക്കുക.

Leave a Reply

Your email address will not be published. Required fields are marked *