പുതുക്കിയ മദ്യവിലയുടെ പട്ടിക ബവ്‌കോ പുറത്തുവിട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത്  പുതുക്കിയ മദ്യവിലയുടെ പട്ടിക പുറത്തുവിട്ടു ബവ്റിജസ് കോർപറേഷൻ.

ബീയർ, വൈൻ എന്നിവയ്ക്ക് 10 ശതമാനമാവും മറ്റുള്ളവയ്ക്ക് 35 ശതമാനം വരെയും വർധിപ്പിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

ബാറുകളില്‍ നിന്നു മദ്യക്കുപ്പികള്‍ പാഴ്സൽ നൽകാനും അനുമതി നല്‍കി. ഓണ്‍ലൈന്‍ ടോക്കണ്‍ സംവിധാനം അടക്കം പുതിയ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അബ്കാരി നിയമത്തില്‍ ഭേദഗതിക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ചില ബ്രാൻഡുകളുടെ പുതിയ വില.  (പഴയ വില ബ്രാക്കറ്റില്‍)

ഹണിബീ 620 (560), സെലിബ്രേഷന്‍ 580 (520), ഓൾഡ് മങ്ക് റം 850 (770), എംസി ബ്രാൻഡി 620 (560), എംഎച്ച് ബ്രാന്‍ഡി 910 (820), ബക്കാര്‍ഡി 1440 (1290), സിഗ്നേച്ചര്‍ 1410 (1270),  മാജിക് മൊമന്റ്സ് 1010 (910), ബീയറിന് 10രൂപ മുതലും വൈനിന് 25രൂപ മുതലും കൂടും. കിങ്ഫിഷര്‍ 110 (100), കിങ്ഫിഷര്‍ ബ്ലൂ 121 (110), ടുബോര്‍ഗ് 100 (90).

 

 

Leave a Reply

Your email address will not be published. Required fields are marked *