മെയ് 17ന് ശേഷവും ബംഗാളില്‍ ലോക്ക്ഡൗണ്‍ തുടരുമെന്ന് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ലോക്ക്ഡൗണ്‍ മെയ് 17ന് ശേഷവും തു ടരുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. മൂന്ന് മാസത്തെ ശക്തമായ നിയന്ത്രണനടപടികള്‍ കൊവിഡിനെ നേരിടാന്‍ അത്യാവശ്യമാണെന്നും മമത പറഞ്ഞു.

ബംഗാളില്‍ റെഡ് സോണുകളെ വീണ്ടും എ,ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. റെഡ് സോണ്‍ എയില്‍ ഇളവുകള്‍ നല്‍കില്ല. ബി, സി സോണുകളില്‍ ചില ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മേഖലകളെ തരംതിരിക്കുന്നത് സംബന്ധിച്ചും ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് ഇളവു നല്‍കുന്നത് സംബന്ധിച്ചും ജില്ലാ മജിസ്‌ട്രേറ്റുകളും പൊലീസും തീരുമാനിക്കുമെന്നും മമതാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *