ലോക്ഡൗണ്‍ തുടരും; കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു

ന്യൂ ഡല്‍ഹി: കോവിഡ് പ്രതിസന്ധി മറികടക്കാന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രധാനമന്ത്രി നരേന്ദ്രമോദിമോദി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്ത് ശതമാനം വരും ഈ തുകയെന്നും മോദി പറഞ്ഞു. ഇതു സംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ കേന്ദ്ര ധനമന്ത്രി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

ഇത്തരം സാഹചര്യം നേരിടുന്നത് ആദ്യമായി. തോല്‍ക്കാനോ പിന്മാറാനോ രാജ്യം തയ്യാറല്ല. നിശ്ചയദാര്‍ഢ്യത്തോടെ ഈ പ്രതിസന്ധി നാം മറികടക്കണം. ലോകം ഇന്ത്യയെ കാണുന്ന രീതി മാറിയിരിക്കുന്നു. നയങ്ങള്‍ കൊണ്ട് ഇന്ത്യ ലോകത്തെ മാറ്റി. നിലവിലുള്ളത് അസാധാരണ സാഹചര്യമെന്നും മോദി പറഞ്ഞു. മാനവികത നേരിടുന്ന വെല്ലുവിളിയാണ് കോവിഡ്. കോവിഡ് പോരാട്ടത്തില്‍ നാം തോല്‍ക്കില്ല.

പുതിയ മാനദണ്ഡങ്ങളോടെ രാജ്യത്ത് ലോക്ഡൗണ്‍ നാലാംഘട്ടം ഉണ്ടാകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *