തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം

ചെന്നൈ: 24 മണിക്കൂറിനിടെ 798 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം 8002 ആയി ഉയര്‍ന്നു.

പുതുതായി കൊവിഡ് സ്ഥിരീകരിച്ചവരില്‍ 10 പേര്‍ മാധ്യമപ്രവര്‍ത്തകരാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 44 ആയി.

53 പേരാണ് കൊവിഡ് ബാധിച്ച്‌ തമിഴ്‌നാട്ടില്‍ മരിച്ചത്. 2051 പേര്‍ രോഗമുക്തരായി. 5898 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. 4372 പേര്‍. 538 പേര്‍ക്കാണ് ചെന്നൈയില്‍ പുതുതായി രോഗം ബാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *