ലോക്ക് ഡൗണ്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2294 കേസുകള്‍

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് കേസെടുത്തത് 2294 പേര്‍ക്കെതിരെ.
ഇന്ന് അറസ്റ്റിലായത് 2344 പേരാണ്. 1485 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്തതിന് മാത്രം 1815 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍ ജില്ല തിരിച്ചുള്ള കണക്കു ചുവടെ..

തിരുവനന്തപുരം സിറ്റി – 120, 108, 98
തിരുവനന്തപുരം റൂറല്‍ – 195, 194, 121
കൊല്ലം സിറ്റി – 358, 387, 272
കൊല്ലം റൂറല്‍ – 145, 145, 123
പത്തനംതിട്ട – 186, 187, 132
ആലപ്പുഴ- 81, 89, 49
കോട്ടയം – 72, 57, 20
ഇടുക്കി – 142, 66, 43
എറണാകുളം സിറ്റി – 54, 85, 36
എറണാകുളം റൂറല്‍ – 177, 162, 103
തൃശൂര്‍ സിറ്റി – 135, 183, 89
തൃശൂര്‍ റൂറല്‍ – 122, 173, 76
പാലക്കാട് – 145, 192, 100
മലപ്പുറം – 82, 123, 61
കോഴിക്കോട് സിറ്റി -85, 85, 76
കോഴിക്കോട് റൂറല്‍ – 71, 17, 23
വയനാട് – 47, 6, 29
കണ്ണൂര്‍ – 64, 65, 30
കാസര്‍ഗോഡ് – 13, 20, 4

Leave a Reply

Your email address will not be published. Required fields are marked *