ലോക്ഡൗണ്‍ ലംഘനം: ടി നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവില്‍ അനുവാദമില്ലാതെ കട തുന്ന സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.

ജില്ലയില്‍ ചെറുകിട തുണിക്കടകള്‍ക്ക് അടക്കം ജില്ലാ കളക്ടര്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ ഒരുപാട് എത്തുന്ന മിഠായി തെരുവില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. അവശ്യ വസ്തുക്കളുടെ കടകള്‍ക്ക് മാത്രമായിരുന്നു അനുവാദം. എന്നാല്‍ വിലക്ക് ലംഘിച്ച്‌ ഇന്ന് കട തുറക്കുമെന്ന് അറിയിച്ചാണ് നസറുദ്ദീനും സംഘവും രാവിലെ മിഠായി തെരുവില്‍ എത്തിയത്.

തന്റെ ബ്യൂട്ടി സ്റ്റോര്‍ എന്ന കട തുറക്കാന്‍ ശ്രമിച്ചപ്പോഴേക്കും ടൗണ്‍ സ്റ്റേഷനില്‍ നിന്നും പോലീസെത്തി അടപ്പിക്കുകയായിരുന്നു. കൈയ്യില്‍ പണമില്ലെന്നും കട തുറക്കാതെ ജീവിക്കാന്‍ കഴിയില്ലെന്നും പറഞ്ഞായിരുന്നു നസറുദ്ദീന്‍ മിഠായി തെരുവിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *