ഞായറാഴ്​ച വ്യവസായങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും ഇളവുകള്‍ നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്ത്​ ഞായറാഴ്​ച സമ്ബൂര്‍ണ ലോക്​ഡൗണ്‍ നിര്‍ദേശിച്ചത്​ വിവേകപൂര്‍വം നടപ്പാക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍ക്കും ഭക്ഷണശാലകള്‍ക്കും ഇളവുകള്‍ നല്‍കും. ഓ​ട്ടോറിക്ഷക്ക്​ ഓടാന്‍ അനുവാദമില്ല. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക്​ ഓടാന്‍ സൗകര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട്​ അഭ്യര്‍ഥിക്കുമെന്നും മുഖ്യ​മന്ത്രി പറഞ്ഞു.

വിവിധ സംസ്​ഥാനങ്ങളില്‍നിന്ന്​ തിരിച്ചെത്തുന്നവര്‍ ഇവിടെ നിരീക്ഷണത്തില്‍ കഴിയണം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതി​െര കര്‍ശന നിയമനടപടി സ്വീകരിക്കും.

അന്യ സംസ്​ഥാനങ്ങളില്‍നിന്ന്​ പാസ്​ ലഭിച്ചവരില്‍ 19411 പേര്‍ റെഡ്​സോണ്‍ ജില്ലകളില്‍നിന്നാണ്​. ഇതുവരെ സംസ്​ഥാനത്ത്​ തിരിച്ചെത്തിയവരില്‍ 8900പേര്‍ റെഡ്​സോണ്‍ ജില്ലകളില്‍നിന്നുമാണ്​. റെഡ്​സോണ്‍ ജില്ലകളില്‍നിന്ന്​ വന്നവര്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കിയ ക്വാറന്‍റീനില്‍ കഴിയണം. 75 വയസിന്​ മുകളിലുള്ളവരും 10 വയസില്‍ താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും 14 ദിവസം വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയണം. റെഡ്​ സോണില്‍ നിന്ന്​ വരുന്നവരെ ചെക്​പോസ്​റ്റില്‍നിന്നുതന്നെ ക്വാറന്‍റീന്‍ കേന്ദ്രത്തിലേക്ക്​ മാറ്റും. ഒരു ദിവസം കേരളത്തില്‍ എത്താന്‍ കഴിയുന്ന അത്രയും പേര്‍ക്കാണ്​ പാസ്​ നല്‍കുന്നത്​. പാസ്​ വിതരണം നിര്‍ത്തിയില്ലെന്നും അവ ക്രമത്തില്‍ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *