ശബരിമല യുവതീപ്രവേശ വിഷയത്തില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും: എ.പത്മകുമാര്‍

തിരുവനന്തപുരം : ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. കോടതിയില്‍ ഏതുരീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ദേവസ്വം ബോര്‍ഡ് കാണുന്നത്. ദോഷകരമാവാത്ത വിധത്തില്‍ സുപ്രീംകോടതിയില്‍ എന്താണു ചെയ്യാനാവുകയെന്നാണു പരിശോധിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.

നിയമവിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. വിഷയത്തില്‍ ബോര്‍ഡ് കൃത്യമായി ഇടപെടും. വിശ്വാസം സംരക്ഷിക്കുന്നതിനായിരിക്കും മുന്‍തൂക്കം. നിലവിലെ സ്ഥിതിയെക്കുറിച്ചു സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോര്‍ട്ട് നല്‍കും. തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും അഭിപ്രായങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ടെന്നും പത്മകുമാര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *