കോവഡ് ദുരിതാശ്വാസ ഫണ്ട്: ജീവനക്കാരില്‍ നിന്ന് ശമ്പളം പിടിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കിംസ്

സ്വന്തം ലേഖകന്‍


തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് എന്ന്‌ പറഞ്ഞ് കിംസ് ആശുപത്രിയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും മാനേജ്‌മെന്റ് നിര്‍ബന്ധപൂര്‍വ്വം കുറച്ചു ദിവസത്ത ശമ്പളം പിടിച്ചു എന്ന് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ നിരസിച്ച് കിംസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഇ.എം.നജീബ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കിംസ് ഒരു കോടി രൂപ സംഭാവന ചെയ്തിരുന്നു. എന്നാല്‍ ആത് കിംസ് മാനേജ്‌മെന്റ് നല്‍കിയതാണെന്നും ജീവനക്കാരില്‍ നിന്ന് ശമ്പളത്തിന്റെ അംശം പിടിച്ചിട്ടില്ലെന്നും ഇ.എം.നജീബ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം അനുസരിച്ച് ദുരിതാശ്വാസ നിധിയിലക്ക് സംഭാവന നല്‍കാന്‍ താല്‍പര്യം ഉണ്ടോ എന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നും ആരില്‍ നിന്നും ശമ്പളം പിടിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തിന്റെ അടിയന്തര ഘട്ടങ്ങളില്‍ മുന്‍പും കിംസ് ആശുപത്രി ഇത്തരത്തില്‍ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താണ് ഇത്തരം പ്രചരണങ്ങളെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *