സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്‌ ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഏഴ് പേർ രോഗമുക്തരായി. കോട്ടയം ആറ്, ​പത്തനംതിട്ട ഒന്ന് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് രോഗമുക്തരായത്. നിലവിൽ 30 പേർ ചികിത്സയിൽ. ആകെ കൊവിഡ് ബാധിതർ 502. ഇന്ന് പുതുതായി ഹോട്ട് സ്‌പോട്ടുകളില്ല.

14,670 പേരാണ് നിരീക്ഷണത്തിലുണ്ട്. ഇതിൽ 268 പേർ ആശുപത്രികളിലാണ്. ഇന്ന് 58 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 34,599 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് പരിശോധന നടത്തിയത് 1104 സാമ്പിളുകളാണ്. സംസ്ഥാനത്തെ ആറ് ജില്ലകളിൽ മാത്രമാണ് നിലവിൽ കൊവിഡ് രോഗികളുള്ളത്. എട്ട് ജില്ലകൾ കൊവിഡ് മുക്തമായി.

 

 

Leave a Reply

Your email address will not be published. Required fields are marked *