ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതല്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പല സ്ഥലങ്ങളിലും പൊലീസ് ഒറ്റ, ഇരട്ട അക്ക നമ്ബറുകളുടെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ തടഞ്ഞിരുന്നു. ഇതു സംബന്ധിച്ച്‌ പൊലീസിനു നിര്‍ദേശം നല്‍കിയതായി ഗതാഗത സെക്രട്ടറി പറഞ്ഞെങ്കിലും അറിഞ്ഞിട്ടില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതുസംബന്ധിച്ച അവ്യക്തതയാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തീര്‍ത്തത്.

കൂടാതെ, രാവിലെ ഏഴുമുതല്‍ രാത്രി ഏഴു വരെ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനു തടസമില്ല. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഈ ഇളവുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ക്കു മാത്രമാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ അനുമതിയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അവശ്യസേവനങ്ങള്‍ക്കും അനുവദിക്കപ്പെട്ട ജോലികള്‍ക്കും പ്രത്യേക യാത്രാപാസ് വേണ്ട. ഇത്തരം ആളുകള്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് മതിയാകും. ഹോട്സ്‌പോട്ട് മേഖലകളിലേക്കു പാസ് നല്‍കില്ല.

കണ്ടെയ്ന്‍മെന്റ് സോണില്‍ ഉപാധികളോടെ സ്വകാര്യ ഓഫിസുകള്‍ തുറക്കാം. ഓഫിസില്‍ ജോലിചെയ്യുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *