തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കൂടി കൊവിഡ് മുക്തമായി

തിരുവനന്തപുരം; സംസ്ഥാനത്ത് മൂന്ന് ജില്ലകള്‍ കൂടി കൊവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായി. തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൊവിഡ് രോഗികള്‍ ഇല്ലാത്ത ജില്ലയായത്. നിലവില്‍ ഇവിടെ ആരും ചികിത്സയില്‍ ഇല്ല. നേരത്തെ എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളും കൊവിഡ് മുക്തമായിരുന്നു.

ഇന്ന് 61 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായി രോഗമുക്തി നേടിയത്. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 19 പേരും കോട്ടയം ജില്ലയില്‍ നിന്നുള്ള 12 പേരും ഇടുക്കി ജില്ലയില്‍ നിന്നുള്ള 11 പേരും കൊല്ലം ജില്ലയില്‍ നിന്നുള്ള 9 പേരും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേരും മലപ്പുറം, കാസര്‍ഗോഡ്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള 2 പേരുടെ വീതവും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ഇതോടെ 462 പേരാണ് ഇതുവരെ കൊവിഡില് നിന്നുംമുക്തി നേടിയത്. 34 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കൊല്ലത്ത് 3 പേര്‍, പത്തനംതിട്ട 1, കോട്ടയം 6, ഇടുക്കി1, പാലക്കാട് 1, വയനാട് 1, കണ്ണൂര്‍ 18, കാസര്‍കോട് 3 പേരുമാണ് ചികിത്സയിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *