കണ്ണൂരില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരും

കണ്ണൂര്‍ : ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് റെഡ് സോണിലായ കണ്ണൂര്‍ ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി തന്നെ തുടരുമെന്ന് ജില്ല പൊലീസ് അറിയിച്ചു . കേരള സര്‍ക്കാരിന്റെ S.O (K) No 86/2020-PAD Dtd 04-05-2020 പ്രകാരം ജില്ല റെഡ് സോണില്‍ തന്നെ തുടരുന്നതിനാലാണ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നത് . അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് പൊലീസും ജില്ലാ ഭരണകൂടവും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ വിധ യാത്രകളും പൊലീസ് കര്‍ശനമായി പരിശോധിക്കും.

രോഗികള്‍ക്ക് അത്യാവശ്യ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുള്ള യാത്രകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു . ഐസോലെഷന്‍ പോയിന്റായ സ്ഥലങ്ങളിലൂടെ വാഹനങ്ങളെയോ ആള്‍ക്കാരെയോ ഒരു കാരണവശാലും കടത്തിവിടാന്‍ അനുവദിക്കില്ല . പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന എന്‍ട്രി എക്‌സിറ്റ് പോയിന്റുകളിലൂടെ മാത്രമേ കടത്തിവിടുകയുള്ളൂ അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റീന്‍ ചെയ്യും . മാസ്‌ക്ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും . ജില്ലയിലെ മുഴുവന്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലെയും പോക്കറ്റ് റോഡുകള്‍ ഉള്‍പ്പെടെ എല്ലാ റോഡുകളിലും ബാരിക്കേഡ് വച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് തുടരുമെന്നും പോലീസ് അറിയിച്ചു .

Leave a Reply

Your email address will not be published. Required fields are marked *