സംസ്ഥാനത്ത് മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് ഇന്ന് രജിസ്റ്റര്‍ ചെയ്തത് 1533 കേ​സു​കള്‍

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക് ഡൗ​ണ്‍ നി​രോ​ധ​നം ലം​ഘി​ച്ച്‌ യാ​ത്ര ചെ​യ്ത​തി​ന് സം​സ്ഥാ​ന​ത്തൊ​ട്ടാ​കെ ഞാ​യ​റാ​ഴ്ച 3,120 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഞാ​യ​റാ​ഴ്ച അ​റ​സ്റ്റി​ലാ​യ​ത് 3164 പേ​രാ​ണ്. 1930 വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

മാ​സ്‌​ക് ധ​രി​ക്കാ​ത്ത​തി​ന് 1533 കേ​സു​ക​ളാ​ണ് എ​ടു​ത്ത​ത്. ഇ​വ​ര്‍​ക്കെ​തി​രെ ഐ​പി​സി 290-ാം വ​കു​പ്പ് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ച്ച്‌ ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യി​ല്‍ പെ​റ്റി​കേ​സ് ചാ​ര്‍​ജ് ചെ​യ്യും. 200 രൂ​പ​യാ​ണ് പി​ഴ. കു​റ്റം ആ​വ​ര്‍​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ 5000 രൂ​പ പി​ഴ ഈ​ടാ​ക്കും.

Leave a Reply

Your email address will not be published. Required fields are marked *